ബഹ്‌റൈനില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

മനാമ: സഹോദരിയുടെ പുത്രിയുടെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ യുവാവ് ഹൃദയാഘതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ചൊക്ലി സ്വദേശി കൊഞ്ഞന്റവിട തിലകന്‍(44) ആണ് നാട്ടില്‍ മരിച്ചത്.

മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് മരിച്ച സഹോദരി ഷീബയുടെ മകള്‍ ശ്രീലക്ഷമി(11)യുടെ മരണവിവരമറിഞ്ഞാണ് തിലകന്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി കുട്ടിയുടെ ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിച്ച ശേഷമാണ് ഹൃദയാഘതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ; ദീപ, മകന്‍ അര്‍ജുന്‍. കുടുംബത്തിന്റെ അത്താണിയായിരുന്ന തിലകന്‍ ബഹ്‌റൈനിലെ റംസാന ജ്വല്ലറിയില്‍ സ്വര്‍ണപ്പണി ചെയ്തുവരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top