Section

malabari-logo-mobile

നാട്ടില്‍ നിന്ന് മരുന്നുകൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കുക;ബഹ്‌റൈന്‍ കസ്റ്റംസ്

HIGHLIGHTS : മനാമ: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ കസ്റ്റംസ് നിയമങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാതെ വെട്ടിലാക്കുന്നത് വര്‍ധിക്കുന്നു. ലഗേജുകളില്‍ ...

മനാമ: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ കസ്റ്റംസ് നിയമങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാതെ വെട്ടിലാക്കുന്നത് വര്‍ധിക്കുന്നു. ലഗേജുകളില്‍ എന്തൊക്കെ കൊണ്ടുവരാമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ നിരോധിച്ച മരുന്നുകളുമായി എത്തുന്നവരാണ് ഏറെയും കുടുങ്ങുന്നത്.

ആവശ്യങ്ങള്‍ക്കുള്ള മരുന്ന് കൊണ്ടുവരാമെങ്കിലും അതിന് വ്യക്തമായ രേഖകള്‍ ആവശ്യമാണ്. അംഗീകൃത ഡോക്ടറുടെ കുറുപ്പടിയും രോഗിയുടെ പൂര്‍ണമായ വിവരങ്ങളും കൈവശം വെക്കേണ്ടതാണ്. ഹെറോയിന്‍, കൊക്കൈന്‍, ഹാഷിഷ് തുടങ്ങിയ സാധനങ്ങള്‍ പോലും ആരുമറിയാതെ ഇവിടേക്ക് കടത്താന്‍ ശ്രമിക്കുന്നവരും നാട്ടില്‍ നിന്ന് എത്തുന്നവരില്‍ വര്‍ധിച്ചിട്ടുണ്ട്.

sameeksha-malabarinews

നിരോധിച്ച മരുന്നുകള്‍ ഏതൊക്കെയാണെന്ന പൂര്‍ണ വിവരം ബഹ്‌റൈന്‍ കസ്റ്റംസ് വകുപ്പിന്റെ www.bahraincustoms.gov.bh/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രവാസികള്‍ ഇക്കാര്യം പൂര്‍ണമായി മനസിലാക്കണമെന്നും കസ്റ്റംസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!