കരിപ്പൂരില്‍ ദുബായില്‍ നിന്നെത്തിയെ യാത്രക്കാരനില്‍ നിന്ന് 72 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 72 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ താമരശേരി അടിവാരം കല്ലപ്പുള്ളി ജാസലി(32)ന്റെ ബാഗില്‍ നിന്നാണ് വ്യാഴാഴ്ച പകല്‍ മൂന്ന് മണിക്ക് കറന്‍സി പിടികൂടിയടത്.

സുരക്ഷാ പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളെ ഉദ്യോഗസ്ഥര്‍ തടഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട്ടു നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്. കാര്‍ട്ടണ്‍ പെട്ടിയുടെ അകത്ത് ജീന്‍സിന്റെ പോക്കറ്റില്‍ 21 കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി. സൗദി റിയാല്‍, യുഎസ് ഡോളര്‍,യുഎഇ ദിര്‍ഹം, ഒമാന്‍ റിയാല്‍ എന്നിവയാണ് പിടിച്ചെടുത്തത്.

ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി വിദേശ കറന്‍സി കടത്തുന്നുണ്ടെന്ന് നേരത്തെ ഡിആര്‍ഐക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പരിശോധനകളിലൊന്നും കറന്‍സി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Related Articles