ബഹ്‌റൈനില്‍ സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രം ഇനി വിദേശികള്‍ക്ക് തൊഴില്‍

മനാമ: വിദേശികള്‍ക്ക് തിരിച്ചടിയായി ബഹ്‌റൈനിലെ സ്വദേശി വല്‍ക്കരണം. ഇനിമുതല്‍ തൊഴില്‍ മേഖലയില്‍ വരുന്ന ഒഴുവുകളിലേക്ക് ആദ്യം സ്വദേശികളെ മാത്രമായിരിക്കും പരിഗണിക്കുക എന്ന് സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി. ഏതെങ്കിലും കാരണവശാല്‍ സ്വദേശികള്‍ ഇല്ലെങ്കില്‍ മാത്രമായിരിക്കും വിദേശികളെ പരിഗണിക്കുക.

തൊഴിലവസരങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിലും നിയന്ത്രണങ്ങള്‍ പാലിക്കും. സ്വദേശി അപേക്ഷകരെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഒഴിവുകള്‍ നികത്താന്‍ വിദേശ മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയും അര്‍ഹരായവരെ നിയമിക്കുകയും ചെയ്യുക എന്നതാണ് തീരുമാനം.

Related Articles