Section

malabari-logo-mobile

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

HIGHLIGHTS : ദില്ലി : സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ ആകില്ല. തിരിച്ചറിയല്‍ ...

ദില്ലി : സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ ആകില്ല. തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ ആധാര്‍ തുടരാം. ബാങ്ക് അക്കൗണ്ടിന് ആധാര്‍ വേണമെന്ന നിബന്ധന തുടരാമെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞി പദ്ധതിക്ക് അടക്കം ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. നേരത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്ന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി വിവിധ മന്ത്രാലയങ്ങള്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

ഏറ്റവും ഒടുവിലായി മൊബൈല്‍ ഫോണ്‍ കണക്ഷനും, ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനും ലൈസന്‍സ്  പുതുക്കുന്നതിനുമാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുപോയിരുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!