ബഹ്‌റൈനില്‍ അനധികൃത വില്‍പ്പന;ശരീരഭാരം കുറയ്ക്കുന്ന ഉല്‍പ്പനങ്ങള്‍ പിടിച്ചെടുത്തു

മനാമ: രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ ശരീരഭാരം കുറയ്ക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഈ അനധികൃത ഉല്‍പ്പന്നങ്ങളുടെ കെട്ടുകള്‍ പിടികൂടിയത്.

ഇത്തരത്തിലുള്ള ഉല്‍പ്പനങ്ങള്‍ വിപണിയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ കള്ളത്തരത്തിലൂടെ ധാരാളമായി ലഭിക്കുന്നുണ്ടെന്ന പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.

നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ മരുന്നുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. എളുപ്പവഴിയിലൂടെ ശരീരഭാരം കുറയ്ക്കാം എന്ന വ്യാജ പരസ്യവാചകങ്ങളില്‍ കുടുങ്ങി നിരവധിപേര്‍ക്ക് ജീവന്‍ പോലും നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Share news
error: Content is protected !!
Scroll to Top