ഭര്‍ത്താവ് ഭാര്യാകാമുകനെ വീട്ടിലെ ബാത്ത്‌റൂമില്‍ നിന്ന് പിടിച്ച കേസില്‍ വാദം തുടരുന്നു

മനാമ: ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ അവരുടെ ബെഡ്‌റൂമിലെ ബാത്ത് റൂമില്‍ നിന്നും പിടികൂടിയ കേസില്‍ വാദം തുടരുന്നു. കേസില്‍ ബഹ്‌റൈന്‍ സ്വദേശിയായ യുവതി അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനാമ: ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ അവരുടെ ബെഡ്‌റൂമിലെ ബാത്ത് റൂമില്‍ നിന്നും പിടികൂടിയ കേസില്‍ വാദം തുടരുന്നു. കേസില്‍ ബഹ്‌റൈന്‍ സ്വദേശിയായ യുവതി അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

റിഫയിലെ ഇവരുടെ ഫ്‌ളാറ്റില്‍ വെച്ചാണ് സംഭവം. ഇതെതുടര്‍ന്ന് യുവതിയെയും പോലീസുകാരനായ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ക്രിമിനല്‍ കോടതി രണ്ടു പേര്‍ക്കും രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഇരുവര്‍ക്കും ശിക്ഷ കാലാവധി ഒരു വര്‍ഷമാക്കി ചുരുക്കി.

ഒരു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പോലീസുകാരനായ കാമുകനെ നാടുകടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ താന്‍ ആദ്യഭര്‍ത്താവുമായി വിവാഹമോചനത്തിനുള്ള നിയമനടപടികള്‍ തുടരുകയാണെന്നും ഇത് തന്നെയും തന്റെ കാമുകനെയും ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ വാദം തുടരുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •