Section

malabari-logo-mobile

ബഹ്‌റൈനില്‍ ഇന്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിക്ക് 12 വര്‍ഷം തടവ്

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ രണ്ടു വര്‍ഷം മുമ്പ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് തടവ് ശിക്ഷ. 12 വര്‍ഷം ശിക്ഷയും ആയിരം ദിനാര്‍ പിഴയുമാണ് ബഹ്‌റൈന്‍ ...

മനാമ: ബഹ്‌റൈനില്‍ രണ്ടു വര്‍ഷം മുമ്പ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് തടവ് ശിക്ഷ. 12 വര്‍ഷം ശിക്ഷയും ആയിരം ദിനാര്‍ പിഴയുമാണ് ബഹ്‌റൈന്‍ ക്രിമിനല്‍ കോടതി വിധിച്ചത്. 38 വയസ്സുള്ള പാക്കിസ്ഥാന്‍ സ്വദേശിയായ പ്രതി ബഹറൈന്‍ പൗരത്വം സ്വീകരിച്ച് രാജ്യത്ത് താമസിച്ചുവരികയാണ്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, പീഡനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

2016 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്‌നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ ഗ്രെയ്‌സ് (5)യെയാണ് തട്ടിക്കൊണ്ടുപോയത്. ഹൂറയില്‍ ഗോള്‍ഡന്‍ സാന്‍ഡിസ് ബില്‍ഡിഗിനു സമീപം കാര്‍ നിര്‍ത്തി വെള്ളം വാങ്ങാനായി കുട്ടിയുടെ മാതാവ് കടയില്‍ കയറിയ സമയത്ത് പിന്‍സീറ്റിലിരിക്കുകയായിരുന്ന കുട്ടിയുമായി പ്രതി കടന്നു കളയുകയായിരുന്നു. പിന്നീട് കാര്‍ ഗുദേബിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

sameeksha-malabarinews

എന്നാല്‍ പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ ഫ്‌ളാറ്റില്‍ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവിടെ വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!