ഫറൂഖ് കോളേജിനെ ടാര്‍ഗറ്റ് ചെയ്യുന്നു : പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്:  ഫറുഖ് കോളേജിലെ അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ കേസെടുത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുസ്ലീംലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്.

ഇസ്ലാം വസ്ത്രധാരണരീതിയെ കുറിച്ച് മതനേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമില്ലെന്നാണോ പറുയന്നതെന്നും ഇത് ഉത്തര്‍പ്രദേശ് ആണോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഈ വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ക്ക് മുസ്ലീംലീഗ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫാറുഖ് കോളേജിനെതിരെ ഗൂഡാലോചനയുണ്ടെന്നും അത് ആവിശ്യം വരുമ്പോള്‍ ആരാണെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രധാരണ രീതിയെ കുറിച്ച് ഇതിലും മോശമായി സംസാരിച്ചവരുണ്ടെന്നും അവര്‍ക്കെതിരെയൊന്നും നടപടിയില്ല. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുക്കുകയെന്ന സംഘപരിവാര്‍ മനോഭാവമാണ് നടപ്പാക്കുന്നത്.

Share news
error: Content is protected !!
Scroll to Top