Section

malabari-logo-mobile

പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്‌റൈനില്‍ ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് നടപ്പിലാക്കുന്നു

HIGHLIGHTS : മനാമ: രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ഉടന്‍ നടപ്പിലാക്കുന്നു. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ...

മനാമ: രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ഉടന്‍ നടപ്പിലാക്കുന്നു. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഉസാമ അല്‍ അബ്‌സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു തരത്തിലുള്ള ഫ്‌ളെക്‌സിബിള്‍ പെര്‍മിറ്റുകളാണ് അനുവദിച്ചു തുടങ്ങുകയെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. മാസത്തില്‍ 2000 ഫ്‌ളെക്‌സി വര്‍ക് പെര്‍മിറ്റുകളും ഹോസ്പിറ്റാലിറ്റി വര്‍ക് പെര്‍മിറ്റുകളുമായിരിക്കും അനുവദിക്കുക.

ഇതുപ്രകാരം വിവവിധ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാന്‍ സഹായിക്കുന്ന ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ഉടന്‍ അനുവദിച്ചു തുടങ്ങും. രണ്ടു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, സലൂണുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രത്യേക മെഡിക്കല്‍ ടെസ്റ്റിന് വിധേയരാകേണ്ടവര്‍ക്കാണ് ഹോസ്പിറ്റാലിറ്റി ഫ്‌ളെക്‌സി വര്‍ക് പെര്‍മിറ്റ് അനുവദിക്കുക.

sameeksha-malabarinews

വ്യത്യസ്ത തൊഴിലുടമകളുടെ കീഴില്‍ തൊഴിലാളികള്‍ക്ക് വിവിധ ജോലികള്‍ പാര്‍ടൈം ആയോ മുഴുവന്‍ സമയമോ ചെയ്യാന്‍ നിയമപരമായിതന്നെ സാധിക്കുന്ന രീതിയില്‍ ഗള്‍ഫ് മേഖലയില്‍ തന്നെ നടപ്പിലാക്കുന്ന ആദ്യ പരിഷ്‌കാരമാണിത്.

നടപ്പിലാക്കുന്ന വര്‍ക്കിങ് പെര്‍മിറ്റ് നേടുന്നവര്‍ക്ക് പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡ് അനുവദിച്ചുനല്‍കും. ഈ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അനധികൃതമായി ഇവിടെ തങ്ങുന്ന എല്ലാ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി നിയമപരമായിതന്നെ ബഹ്‌റൈനില്‍ തുടരാന്‍ കഴിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!