ബഹ്‌റൈനിലെ മാല്‍കിയയിലെ മാത്തം കത്തി നശിച്ചു

മനാമ: രാജ്യത്തെ വടക്കന്‍ ഗവര്‍ണറേറ്റിലെ ഒരു മാത്തത്തിന്റെ ഉള്‍വശം ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ആള്‍ അപയായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാല്‍കിയ ഗ്രാമത്തില്‍ രാവിലെ 1.15 നാണ് തീപിടുത്തമുണ്ടായത്.

ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് തീ അണച്ചതായും വേണ്ട നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

ഇമാം അല്‍ റെധാ മാത്തത്തിലാണ് അപകടമുണ്ടായതെന്ന് പിന്നീട് ജസ്റ്റിസ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്റോണ്‍വ്‌മെന്റ് മന്ത്രാലയത്തിന്റെ ജഫാരിയ വാഖഫ് ഡയറക്ടര്‍ സ്ഥിരീകരിച്ചു.

ഇതെ തുടര്‍ന്ന് സ്ഥലം സ്ന്ദര്‍ശിച്ച ജെഡബ്യുഡി പ്രസിഡന്റ് ഷെയ്ഖ് മൊഹസിന്‍ അല്‍ അസ്ഫൂര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.