വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസ്;സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: പോണ്ടിച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്.
സുരേഷ്‌ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

സുരേഷ് ഗോപി 2010 ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2014 ലെ വാടകചീട്ടാണ് സുരേഷ് ഗോപി ഹാജരാക്കിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top