Section

malabari-logo-mobile

ബഹ്‌റൈനില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ചെയ്യാത്ത ഹുക്കക്ക് നിരോധനം

HIGHLIGHTS : Bahrain bans non-digitally stamped hookahs

ബഹ്‌റൈന്‍: രാജ്യത്ത് ഡിജിറ്റല്‍ സ്റ്റാമ്പ് ചെയ്യാത്ത ‘മൊളാസസ്’ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും വില്‍പ്പനയ്ക്കും അനുവാദം നല്‍കില്ലെന്ന് വ്യക്തമാക്കി ബഹ്‌റൈന്‍ നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യു.

അതെസമയം ഡിജിറ്റല്‍ സ്റ്റാമ്പുകള്‍ ഉണ്ടെങ്കില്‍ വില്‍പ്പന നടത്താവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

ജൂണ്‍ 18 മുതല്‍ ഈ പുതിയനിയമം നടപ്പിലാക്കും. പ്രാദേശിക വിപണികളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ അനധികൃതമായി കണ്ടെത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണഘട്ടം മുതല്‍ തന്നെ നിയമസാധുകയുള്ളതാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതയി നടപടി. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ ശക്തമായ പരിശോധന നടത്തും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ പിഴയും മറ്റ് നിയമ നടപടികളും സ്വീകരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!