ദോഹ: നിന്ദ്യമായ പേരുകളുള്ള പെര്‍ഫ്യൂമുകളിലും ലോഷനുകളിലും ഖത്തറിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ പിടിച്ചെടുത്തു. ലേബലുകളില്‍ രേഖപ്പെടുത്തിയ പേരുകള്‍ മോശമായതിനെ തുടര്‍ന്നായിരുന്നു പിടിച്ചെടുക്കല്‍.സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും മതമൂല്യങ്ങള്‍ക്കും എതിരായതിനാലാണ് ഇത്തരം സാധനങ്ങള്‍ പിടിച്ചെടുത്തതെന്ന് മിനിസ്ട്രി ഓഫ് ഇക്കണോമി ആന്റ് കൊമേഴ്‌സ് മന്ത്രാലയം അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. സ്‌ട്രോബറീസ് ആന്റ് ഷാംപയിന്‍ എന്ന പേരിലുള്ള ലോഷന്‍, പ്ലേബോയ് തുടങ്ങിയവ ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ പെര്‍ഫ്യൂമിലും സെന്റിലും അടങ്ങിയ ചേരുവകള്‍ അനുവദനീയമല്ലാതിരുന്നതിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു.
പൊതുജനാരോഗ്യം കണക്കിലെടുത്ത് ആല്‍ക്കഹോള്‍ അടങ്ങിയ പെര്‍ഫ്യൂമുകള്‍ വില്‍ക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


