പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖച്ചിത്രവുമായി ഷാര്‍ളി ഹെബ്ദോ വീണ്ടും

charlieപാരീസ്‌: തീവ്രവാദികള്‍ എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരെ വെടിവെച്ച്‌ കൊന്നെങ്കിലും തങ്ങളുടെ ആശയങ്ങളെ മുറുകെ പിടിക്കുമെന്ന്‌ കാണിച്ച്‌ കൊണ്ട്‌ ഫ്രഞ്ച്‌ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി ഹെബ്ദോ പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖച്ചിത്രവുമായി പുതിയ ലക്കം പുറത്തിറക്കി. 16 ഭാഷകളില്‍ ബുധനാഴ്‌ച പ്രസിദ്ധീകരിക്കുന്ന പ്രത്യേക ലക്കത്തിന്റെ ഒന്നാം പേജ്‌ മാത്രമായി വാരിക നേരത്തെ പുറത്തിറങ്ങിയിരിക്കുന്നത്‌. ഈ ലക്കതിത്തിന്‌ അതിജീവിച്ചവരുടെ ലക്കം എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ്‌ പാരിസിലെ ഷാര്‍ളി ഹെബ്ദോ ഓഫീസില്‍ ഭീകരര്‍ ആക്രമണം നടത്തിയത്‌. ആക്രമണത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫും നാല്‌ കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ 12 പേരാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ഞാന്‍ ഷാര്‍ളി എന്ന പേരില്‍ ഷാര്‍ളി എബ്ദോയ്‌ക്ക്‌ ലോകമെങ്ങും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്‌.

‘എല്ലാ ക്ഷമിച്ചിരിക്കുന്നു’ എന്ന്‌ അര്‍ത്ഥം വരുന്ന ഫ്രഞ്ച്‌ വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ്‌ ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന്‌ എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത്‌ വിതുമ്പുന്ന നബിയുടെ ചിത്രമാണ്‌ മുഖചിത്രത്തിലുള്ളത്‌. ഈ പുതിയ ലക്കത്തിന്റെ 30 ലക്ഷം കോപ്പികളാണ്‌ അച്ചടിച്ചിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top