Section

malabari-logo-mobile

മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് തിരിച്ചടി; ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് ഹൈക്കോടതി

HIGHLIGHTS : Backlash to ED in masala bond case; The High Court asked why there was a need to question Isaac

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. ഏത് ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഐസക്കിന് സമന്‍സ് അയച്ചതെന്ന് ഇ.ഡി പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ക്കെതിരെ ഒരു നടപടി ആരംഭിക്കണമെങ്കില്‍ അതിന് വ്യക്തമായ കാരണം വേണം. അത് ഇ.ഡി വ്യക്തമാക്കുന്നില്ല.

ഐസക്കിനെതിരായ ആരോപണം എന്താണെന്ന് അടുത്ത സിറ്റിങ്ങില്‍ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആര്‍. രവി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കണമെന്നും ഇഡിയോട് ഹെക്കോടതി ആവശ്യപ്പെട്ടു. കടുത്ത നിലപാട് പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടികള്‍ പാടില്ലെന്ന ഉത്തരവ് ഹൈക്കോടതി നീട്ടി. കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി ഇ.ഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

sameeksha-malabarinews

ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നുമാണ് തോമസ് ഐസക്കിന്റെ ഹര്‍ജിയിലെ വാദം. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുമ്പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. കിഫ്ബി നല്‍കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ഇ.ഡിയുടെ നിലപാട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!