ബി.എസ്.സി നഴ്സിംഗ്: എസ്.സി, എസ്.റ്റി സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

2024-25 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ എസ്.സി, എസ്.റ്റി വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബര്‍ 23 ന് എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച് രാവിലെ 10 മണിക്ക് നടക്കും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിക്കകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. മുന്‍ അലോട്ട്മെന്റുകളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിരാക്ഷേപപത്രം ഹാജരാക്കണം.

ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in വെബ്സൈറ്റില്‍ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കണം. അലോട്ട്മെന്റിനു ശേഷം കോഴ്സ്/ കോളേജ് മാറ്റം അനുവദിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക്: 0471-2560363, 364.

 

Share news
error: Content is protected !!
Scroll to Top