HIGHLIGHTS : Actor Siddique's anticipatory bail plea adjourned for two weeks
യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. ഇതോടെ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം തുടരും.
സിദ്ദിഖിന്റെ ഹര്‍ജിയെ എതിര്‍ത്ത് കേരള പോലീസ് സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സത്യവാങ്മൂലം നല്‍കാന്‍ സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി സാവകാശം തേടി. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദി , സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.