ബി. സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവിയായി ബി. സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായലും ഫയര്‍ഫോഴ്‌സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പൊലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണിത്.

എഡിജിപിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡിജിപി റാങ്കും നല്‍കിയിരുന്നു. സന്ധ്യക്ക് ലഭിക്കേണ്ട ഡിജിപി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡിജിപി റാങ്കും സീനിയറായ സന്ധ്യക്ക് എഡിജിപി റാങ്കും എന്ന സ്ഥിതിയായി.

സുദേഷ്‌കുമാര്‍, ബി. സന്ധ്യ എനിനവരെ ഒഴിവാക്കിയാണ് ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്.

Share news
error: Content is protected !!
Scroll to Top