Section

malabari-logo-mobile

‘വിമുക്തി’ ഹരികുമാര്‍ എക്‌സൈസിന്റെ പടിയിറങ്ങുന്നു

HIGHLIGHTS : മലപ്പുറം:  സംസ്ഥാന എക്‌സൈസ്‌ വകുപ്പിന്റെ ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ മലപ്പുറത്തെ ‘ഐക്കണ്‍’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജില്ലാ കോ...

മലപ്പുറം:  സംസ്ഥാന എക്‌സൈസ്‌ വകുപ്പിന്റെ ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ മലപ്പുറത്തെ ‘ഐക്കണ്‍’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജില്ലാ കോര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ ഏപ്രില്‍ മുപ്പതിന്‌ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.

സംസ്ഥാനത്തിന്‌ തന്നെ മാതൃകയായി വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും. വ്യക്തികളേയും ഏകോപിപ്പിച്ചുകൊണ്ട്‌ നിരവധി മികച്ച ലഹരി വര്‍്‌ജ്ജന പരിപാടികളാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടന്നത്‌. ജില്ലയിലെ ഏല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന ഇത്തരം പരിപാടികളിലും നിറസാനിദ്ധ്യമായിരുന്നു അദ്ദേഹം. ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തി ജില്ലയില്‍ ജനകീയമാക്കിയ അദ്ദേഹത്തെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്‌.

sameeksha-malabarinews

ഒരു കലാകാരന്‍ കൂടിയായ അദ്ദേഹം ലഹരിക്കെതിരെ മലപ്പുറം എക്‌സൈസ്‌ നടത്തിവന്നിരുന്ന പറയാന്‍ ബാക്കി വെച്ചത്‌ എന്ന നാടകത്തിന്റെ സംഘാടകരില്‍ ഒരാള്‍കൂടിയാണ്‌.

നിലവില്‍ പരപ്പനങ്ങാടി എക്‌സൈസ്‌ റെയിഞ്ച്‌ ഓഫീസില്‍ പ്രവിന്റീവ്‌ ഓഫീസറാണ്‌ അദ്ദേഹം. കോവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ്‌ പോസിറ്റീവ്‌ ആയി വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കവെയാണ്‌ ഹരികുമാര്‍ ഇന്ന്‌ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്‌.

ഇദ്ദേഹം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ലഹരി വിമുക്ത പദ്ധതിയായ ‘നശാ മുക്ത്‌ ഭാരത്‌ അഭിയാന്‍ പദ്ധതിയുടെ’ ജില്ലാ കോര്‍ഡിനേറ്റര്‍ ചുമതല ഏറ്റെടുത്തിട്ടുണ്ട്‌. വരുംദിവസങ്ങളില്‍ ഇതുവഴി തന്റെ കര്‍മ്മപഥത്തില്‍ സജീവമാകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഹരികുമാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!