Section

malabari-logo-mobile

പരപ്പനങ്ങാടി ബി.ഇ. എം.എച്ച്എസ്എസ്സില്‍ ‘അതിജീവനം ‘ 21ന് തുടക്കമായി

HIGHLIGHTS : പരപ്പനങ്ങാടി ബി.ഇ. എം. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എന്‍എസ്എസ് സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് 'അതിജീവനം ' 21ന് തുടക്കമായി.

പരപ്പനങ്ങാടി ബി.ഇ. എം. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എന്‍എസ്എസ് സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘അതിജീവനം ‘ 21ന് തുടക്കമായി. പരിപാടി പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ . ടി. കാര്‍ത്തികേയന്‍ അധ്യക്ഷനായ ചടങ്ങില്‍് കൗണ്‍സിലര്‍ ഖദീജത്തുല്‍ മാരിയ , റവറന്റ്റ്: പി. എന്‍. ബെന്നി , അരവിന്ദാക്ഷന്‍ ,ഫിറോസ് ഖാന്‍ , പ്രിന്‍സിപ്പാള്‍ ബിന്ധ്യ മേരി ജോണ്‍ ,ക്യാമ്പ് കോഡിനേറ്റര്‍ . കെ.സുഭാഷ് ആബേല്‍ ,സംഘാടക സമിതി ചെയര്‍മാന്‍. നൗഫല്‍ ഇല്ലിയന്‍ , പാര്‍വ്വതി അജിത്ത് എന്നിവര്‍ സംസാരിച്ചു.

ക്യാമ്പിനോട് അനുബധിച്ച് പരപ്പനങ്ങാടി ടൗണില്‍ വിളംബര ജാഥ നടത്തി. വ്യത്യസ്ഥ പ്രവര്‍ത്തന പരിപാടികളോട് കൂടി ഡിസംബര്‍ 26- മുതല്‍ ജനുവരി 1 വരെ നടക്കുന്ന പരിപാടി ജനുവരി 1 ന് സമാപന സമ്മേളനത്തോട് കൂടി അവസാനിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!