മഞ്ജുവാര്യര്‍ക്ക് നൃത്തചുവടുകള്‍ പറഞ്ഞുകൊടുത്ത് പ്രഭുദേവ

ദുബൈ: മികച്ച നര്‍ത്തകിയായ നടി മഞ്ജുവാര്യര്‍ക്ക് ഇത്തവണ നൃത്തചുവടുകള്‍ അഭ്യസിപ്പിക്കുന്നത് ഒരു നായകന്‍ തന്നെയാണ്. യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ആയിഷയിലെ നൃത്തരംഗങ്ങള്‍ക്ക് മഞ്ജുവാര്യര്‍ക്കൊപ്പം ചുവടുവെക്കാനാണ് പ്രമുഖ കൊറിയോഗ്രാഫറും,നടനും, സംവിധായകുനുമായ പ്രഭുദേവ എത്തിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് പ്രഭുദേവ മലയാള സിനിമയുടെ ഭാഗമാകുന്നത്.

ഇപ്പോ്ള്‍ യുഎഇയില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ മറ്റ് ഷെഡ്യൂളുകള്‍ ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.

 

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ആയിഷയുടെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു . എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി , കലാ സംവിധാനം മോഹന്‍ദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്‌സ് സേവ്യര്‍ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായര്‍ , ഗാന രചന ബി കെ ഹരിനാരായണന്‍ , സുഹൈല്‍ കോയ .

Share news
error: Content is protected !!
Scroll to Top