Section

malabari-logo-mobile

പൊതുസ്ഥലങ്ങളില്‍ സ്ലീവ് ലെസ് ഡ്രസ്സുകളും ഷോട്‌സും ഒഴിവാക്കണം ഒമാന്‍

HIGHLIGHTS : മസക്റ്റ് : പൊതു സ്ഥലങ്ങളില്‍ വസ്ത്രധാരണത്തിന് പുതിയ നിയന്ത്രണങ്ങള്‍ വരുത്താനൊരുങ്ങി ഒമാന്‍. ഇത് സംബന്ധഇച്ച് മുനിസിപ്പല്‍ കമ്മറ്റി തയ്യാറാക്കിയ നിയമ...

മസക്റ്റ് : പൊതു സ്ഥലങ്ങളില്‍ വസ്ത്രധാരണത്തിന് പുതിയ നിയന്ത്രണങ്ങള്‍ വരുത്താനൊരുങ്ങി ഒമാന്‍. ഇത് സംബന്ധഇച്ച് മുനിസിപ്പല്‍ കമ്മറ്റി തയ്യാറാക്കിയ നിയമാവലി മുനിസിപ്പില്‍ കൗണ്‍സിലിന് കൈമാറി വസ്ത്രധാരണം എങ്ങനെയുണ്ടാകണമെന്ന് വിശദമായി പറയുന്നില്ലെങ്ങിലും തോള്‍ മുതല്‍ മുട്ടു വരെ പൂര്‍ണ്ണമയാും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകള്‍ പുതിയ നിര്‍ദ്ദേശത്തിലുണ്ട് . പരിഷ്‌ക്കരിച്ച നിയമാവലി അംഗീകാരത്തിനായി ദിവാന്‍ മന്ത്രാലയത്തിന് കൈമാറും.

സെന്‍സിറ്റീവ് ചിത്രങ്ങളും ഇല്യുസ്‌ട്രേഷനും ഉള്ള വസ്ത്രങ്ങല്‍ ഒഴിവാക്കണം. എന്നാല്‍ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളൊന്നും പറഞ്ഞിട്ടില്ല.
ഒമാനില്‍ താമസിക്കുന്ന എല്ലാവര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.

sameeksha-malabarinews

പുതിയ നിയമമനുസരിച്ച് ഒന്നു മുതല്‍ മൂന്ന് മാസം വരെ തടവും 100 മുതല്‍ 300 റിയാല്‍ വരെ പിഴയോ ഇത് രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടിവരും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!