അപ്രതീക്ഷിത മഴയില്‍ കനത്ത നഷ്ടം സംഭവിച്ച് അവനി കര്‍ഷക കൂട്ടായ്മ

തിരൂരങ്ങാടി: ഏ അര്‍ നഗര്‍ കൊടുവാ പാടം ശാന്തി വയലില്‍ അവനി കര്‍ഷക കൂട്ടായിമയുടെ കൃഷി അപ്രതിക്ഷിതമായി പെയ്ത മഴയില്‍ കനത്ത നഷ്ടം.

നേരത്തെ എത്തിയ കാലവര്‍ഷം മൂലം വെള്ളം കയറി കൃഷി നഷ്ടത്തിലായി ഏതാണ്ട് പറിക്കാന്‍ പാകമായ ആയിരക്കണക്കിന് തണ്ണി മത്തന്‍, വെണ്ട, വെള്ളരി, പയര്‍ എന്നിവയാണ് നശിച്ചത്. നാല് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

മള്‍ച്ചിങ്ങ് ഷീറ്റ് ഉപയോഗിച്ച് ട്രിപ്പ് ഇറിഗേഷന്‍ ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൃഷി 90% ജൈവകൃഷി രീതിയിലാണ് നടത്തിയതെന്ന് അവനിഗൂപ്പിന്റെ പ്രസിഡന്റ് മുഹമ്മദ് ബക്തിയാര്‍ സി എന്നവര്‍ പറഞ്ഞു.

ആറ് വര്‍ഷത്തോളമായി നടത്തുന്ന അവനി കൃഷിക്ക് ഈ വര്‍ഷം നേതൃത്വം നല്‍കിയത് ഉണ്ണി മാഷ്, ഇ.കെ അഷ്‌റഫ് എന്നിവരാണ്.

 

Share news
error: Content is protected !!
Scroll to Top