
ആവശ്യമായ ചേരുവകള്‍ :-
അവല്‍ – അരക്കപ്പ്
അരിപ്പൊടി – 2 വലിയ സ്പൂണ്‍
കടലമാവ് – 2 വലിയ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് – 1
മല്ലിയില പൊടിയായി അരിഞ്ഞത്
കറിവേപ്പില പൊടിയായി അരിഞ്ഞത്
സവാള പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
കാബേജ് പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
കായംപൊടി – ഒരു നുള്ള്
തൈര് – കാല്‍ കപ്പ്
ഉപ്പ് പാകത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
അവല്‍ നന്നായി കഴുകി ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം കളഞ്ഞു വയ്ക്കുക. ഒരു വലിയ ബൗളില്‍ അവല്‍ നന്നായി കുഴച്ചു വയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള ചേരുവ ചേര്‍ത്തു നന്നായി കുഴച്ചു യോജിപ്പിച്ചു പത്തു മിനിറ്റ് വയ്ക്കുക.
കയ്യില്‍ അല്‍പം എണ്ണ പുരട്ടി മാവില്‍ നിന്നും അല്‍പം എടുത്ത് ഉരുട്ടി വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക. ചൂടോടെ ചമ്മന്തിക്കൊപ്പം വിളമ്പാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




