HIGHLIGHTS : A customer meeting was held
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഉപഭോക്തൃ വരാഘോഷത്തിന്റെ ഭാഗമായി KSEB തിരുരങ്ങാടി ഡിവിഷന്‍ ആഭിമുഖ്യത്തില്‍ ഉപഭോക്തൃ സംഗമം നടത്തി. തലപ്പാറ ഖൈറ മാളില്‍ ചേര്‍ന്ന സംഗമം മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു.
തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുനിത ജോസ് അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് എം വിജിത്ത്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോടന്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു.
ഉപഭോക്തൃ വാരം സംബന്ധിച്ചും വൈദ്യുതി ബോര്‍ഡിന്റെ സേവനങ്ങളെ കുറിച്ചും തിരുരങ്ങാടി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓ പി വേലായുധന്‍ ക്ളാസ്സെടുത്തു.
ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് അസി എഞ്ചിനീയര്‍ പി സി മുഹമ്മദ് ഇക്ബാലും, സുരക്ഷയെ സംബന്ധിച്ച് സബ് എഞ്ചിനീയര്‍ കെ നിഷാദും ക്ളാസ്സെടുത്തു. അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റൈഹാനത്ത് ഒ സ്വാഗതവും പി വി സുപ്രിയ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു