HIGHLIGHTS : Autopsy of neighbors found dead in Kozhikode today
കോഴിക്കോട്: മരിച്ച നിലയില്‍ കണ്ടെത്തിയ അയല്‍വാസികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. കായക്കൊടിക്ക് സമീപമുള്ള വണ്ണാത്തിപ്പൊയില്‍ അയാല്‍വാസികളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ണാന്റെപറമ്പത്ത് ബാബുവിനെ കഴുത്തറത്ത നിലയിലും അയാല്‍വാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായോ മറ്റെന്തെങ്കിലും തര്‍ക്കങ്ങള്‍ ഉള്ളതായോ നാട്ടുകര്‍ക്ക് അറിയില്ല.
കായക്കൊടി പഞ്ചായത്തിലെ വണ്ണാത്തിപ്പൊയിലില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ബാബുവിന്റെ മൃതദേഹമാണ് ആദ്യം വീട്ടില്‍ കണ്ടെത്തിയത്. കഴുത്തറത്ത നിലയിലും വയര്‍ കീറിയ നിലയിലുമായിരുന്നു മൃതദേഹം. ഹോട്ടല്‍ തൊഴിലാളിയായ ബാബു പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ഭാര്യ റിപ്പബ്ലിക് ദിന പരിപാടികള്‍ക്കായി പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുളളില്‍ മൃതദേഹം കണ്ടത്. തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിനിടെയാണ് അയല്‍വാസി രാജീവനെ വീട്ടിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് രാജീവന്‍.
തൊട്ടില്‍പ്പാലം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു