Section

malabari-logo-mobile

യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം; 11 മരണം

HIGHLIGHTS : Russia's Missile Attack Again in Ukraine; 11 death

ക്വീവ്: യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ക്വീവിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. മേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കാന്‍ യു.എസും ജര്‍മനിയും സന്നദ്ധത അറിയിച്ച് ഒരു ദിവസത്തിനു ശേഷമാണ് ആക്രമണം.

ആക്രമണത്തില്‍ 35 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തു. 55 മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന്‍ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നും യുക്രൈന്‍ അറിയിച്ചു. യുക്രൈന്റെ ഊര്‍ജോല്‍പാദന കേന്ദ്രം ലക്ഷ്യമിട്ടാണ് റഷ്യന്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

യു.എസും ജര്‍മനിയും യുക്രൈന് യുദ്ധടാങ്കുകള്‍ നല്‍കാന്‍ മുന്നോട്ടുവന്നതും റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. 31 അബ്രാംസ് യുദ്ധ ടാങ്കുകളാണ് യു.എസ്. യുക്രൈന് നല്‍കുമെന്നറിയിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!