കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

HIGHLIGHTS : Auto overturns after being hit by wild boar; driver injured

എടക്കര: മരുതയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വഴിക്കടവ് പഞ്ചായത്തങ്ങാടി സ്വദേശിയും ചുങ്കത്തറയിൽ വാ ടകക്ക് താമസിക്കുന്ന എളമ്പി ലാക്കൽ ആദമിനാണ് (48) പരി ക്കേറ്റത്.

മരുത ചക്കപ്പാടം അങ്ങാടിയി ലാണ് അപകടം. കാഞ്ഞിരത്തി ങ്ങലിൽ യാത്രക്കാരെ ഇറക്കി മടങ്ങിപ്പോകുന്നതിനിടെ ഇയാൾ ഓടിക്കുന്ന ഓട്ടോറിക്ഷ യിൽ കാട്ടുപന്നി ഇടിക്കുകയാ യിരുന്നു.

sameeksha-malabarinews

ഇടിയുടെ ആഘാത ത്തിൽ ഓട്ടോ മറിയുകയും ആദം വാഹനത്തിനടിയിൽപ്പെടുകയു മായിരുന്നു. ഓടിക്കൂടിയ നാട്ടു കാർ ഉടൻ വഴിക്കടവിലെയും തുടർന്ന് എടക്കരയിലെയും സ്വ കാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദമിന് ദേഹ മാസകലം മുറിവേൽക്കുകയും ഓട്ടോക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!