ഔറംഗബാദില്‍ പാളത്തില്‍ കിടന്നുറങ്ങിയ 16 അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു

ഔറംഗബാദ് ; മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രെയിന്‍ തട്ടി 16 അതിഥി തൊഴിലാളികള്‍ മരിച്ചു. 16 പേരില്‍ കുട്ടികളുമുണ്ടെന്നാണ് ആദ്യറിപ്പോര്‍ട്ട്. ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
നമഡില്‍ നിന്നും മാന്‍മാഡിലേക്ക് പെട്രോളും ഡീസലും കൊണ്ടുപോകുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്.

അഞ്ചുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത ജില്ലയായ ജെയ്‌നയിലെ സ്റ്റീല്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top