പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാര്‍ വരംഗംപാടി സ്വദേശി കാര്‍ത്തിക്(23) ആണ് മരിച്ചത്.
കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 നാണ് കാര്‍ത്തിക് എത്തിയത്. കാര്‍ത്തികിന് പനി തുടങ്ങിയത്. കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാര്‍ത്തിക് മരിച്ചത്.
കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 ന് വനത്തിലൂടെ നടന്ന് ഊരിലെത്തിയതായിരുന്നു യുവാവ്. കൊവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം വിട്ടുകൊടുക്കു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




