Section

malabari-logo-mobile

കുങ്കിയാനകളെ ഉപയോഗിച്ചുള്ള ശ്രമം പരാജയം; ബത്തേരിയിലെ കാട്ടാനയെ തുരത്താനായില്ല; മയക്കുവെടി വെക്കാന്‍ അനുമതി തേടും

HIGHLIGHTS : Attempts to use Kungianas fail; The wildebeest of Bateri could not be chased away; Permission will be sought for drug shooting

കല്‍പ്പറ്റ : ബത്തേരിയിലെ കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താനായില്ല. കുങ്കിയാനകളെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു. കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയില്‍ തുടരുകയാണ്. രാത്രി ബത്തേരി നഗരത്തില്‍ വനം വകുപ്പ് കാവല്‍ ഒരുക്കി. ഉള്‍വനത്തിലേക്ക് തുരത്താന്‍ ഇന്നും ശ്രമിക്കും. ഗൂഡല്ലൂരില്‍ നിന്നുള്ള വനപാലക സംഘം വയനാട്ടില്‍ തുടരും. മയക്കുവെടി വെക്കാന്‍ അനുമതി തേടും.

അതേസമയം കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്നലെ പുലര്‍ച്ചയോടെയാണ് ആന അക്രമാസക്തമായത്.

sameeksha-malabarinews

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നുയാളെയാണ് ആന ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ‘ റോഡരികിലൂടെ നടന്ന് വരുമ്പോഴാണ് ആന വന്നത്. തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈവരിക്കപ്പുറത്തേക്ക് വീണ് പോയത് കൊണ്ട് രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റയാള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചെങ്കിലും നടപ്പാതയുടെ ഇരുമ്പ് ഗ്രില്ലിനകത്തേക്ക് വീണതിനാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന മറ്റൊരു വശത്തേക്ക് ഓടിപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ പ്രശ്‌നക്കാരനായ ഐ.ഡി കോളര്‍ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകര്‍ത്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!