കിക്ക് ബോക്‌സിങ്ങില്‍ സ്വര്‍ണവും വെള്ളിയും നേടി വിഷ്ണു

വേങ്ങര: ഒഡിഷയില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെള്ളിയും നേടി കണ്ണമംഗലം സ്വദേശി. തോട്ടശേരിയും പുള്ളിപ്പാറ തെക്കേ മണപ്പാട്ടില്‍ വിഷ്ണു വാസുദേവനാണ് ഈ നേട്ടം കൈവരിച്ചത്.

ഭുവനേശ്വര്‍ സോയ ഡീംഡ് യൂണി വേഴ്‌സിറ്റി ക്യാമ്പസില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ്. സീനിയര്‍ 48 കിലോ വിഭാഗത്തിലാണ് വിഷ്ണു കേരളത്തിനായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഒഡിഷക്കാരനായ എതിരാളിയെ പരാജയപ്പെട്ടതോടെ വെള്ളി ലഭിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ 72 പേരെ പങ്കെടുപ്പിച്ച കേരളം ഓവറോള്‍ കിരീടം നേടി.

കഴിഞ്ഞ മൂന്നുവര്‍ഷമായി കോട്ടക്കല്‍ ടൈഗര്‍ വിഷു മാര്‍ഷല്‍ ആര്‍ട്‌സിലെ ഇന്‍സ്ട്രക്ടര്‍ സൂള്‍ഫിക്കറിന് കീഴിലാണ് പരിശീലനം. അച്ഛന്‍ വാസുദേവന്‍, അമ്മ ഗീത.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top