യുവതിയെ ആസിഡ് ഒഴിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലു ള്ള യുവതിയെ ആസിഡ് ഒഴിച്ച ഭര്‍ത്താവ് തിരുവോട് കാരടിപറ മ്പില്‍ പ്രശാന്തി(36)നെതിരെ വധശ്രമത്തിന് കേസെടുത്തു. പയ്യോളി കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോട്ടൂര്‍ പൂനത്ത് കാരടിപറ മ്പില്‍ പ്രവിഷ(29)ക്ക് നേരെ ഞാ യര്‍ രാവിലെയാണ് പ്രശാന്ത് ആസിഡ് ഒഴിച്ചത്. മൂന്നുവര്‍ഷമാ യി പിരിഞ്ഞുകഴിയുന്ന പ്രവിഷ യെ അനുനയിപ്പിച്ച് കൂടെ താമ സിപ്പിക്കാനുള്ള ശ്രമം പരാജയ പ്പെട്ടതിനാല്‍ വിരൂപിയാക്കാനാ ണ് ആസിഡ് ഒഴിച്ചതെന്ന് ചോ

ദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചതാ യി പൊലീസ് പറഞ്ഞു. ഫോര്‍മി ക് ആസിഡ് ശരീരത്തില്‍ ഒഴിച്ചാ ലുണ്ടാകുന്ന പൊള്ളലില്‍ തൊ ലി കരിയുമോ എന്നറിയാന്‍ പ്രതി സ്വന്തം മുഖത്തും കൈയിലും ആസിഡ് ഒഴിച്ച് പരീക്ഷിച്ചറിഞ്ഞ ശേഷമാണ് ആക്രമണം നടത്തി യത്. പ്രശാന്തിനൊപ്പം കഴിയുന്ന 14കാരനായ മൂത്തമകനെക്കൊ ണ്ട് യുവതിയുടെ നേരെ ആസി ഡ് ഒഴിക്കാനായിരുന്നു തീരുമാ നം. മകനെ കേസില്‍ കുടുക്കേ ണ്ടെന്നുകരുതി ശ്രമം ഉപേക്ഷി ച്ചു. സ്ഥിരമായി മദ്യവും ലഹരിമ രുന്നും ഉപയോഗിക്കുന്ന പ്രശാ ന്ത് നിരവധി കേസില്‍ പ്രതിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top