വീട്ടിൽ കയറി മോഷണശ്രമം:ആക്രമണത്തിൽ അഭിഭാഷകയ്ക്ക് പരിക്ക്

പൊന്നാനി : വീട്ടിൽ കയറി മോഷണശ്രമം നടത്തിയ ആളുടെ ആക്രമണത്തിൽ അഭിഭാഷകയ്ക്ക് പരിക്ക്. പൊന്നാനി മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ മുതിർന്ന അഭിഭാഷക എ വി ഹൈസ്കൂളിന് സമീപം താമസിക്കുന്ന അഡ്വ. സി ധനലഷ്മിക്കാ (70)ണ് പരിക്കേറ്റത്.

പ്രധാന ഗേറ്റ് പൂട്ടുന്നതിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ബുധൻ രാത്രി 9.30ഓടെ വീട്ടിലെ ഗേറ്റ് താക്കോലിട്ട് പൂട്ടിയശേഷം വീട്ടിനകത്തേക്ക് കയറുന്നതിനിടെ കാർപോർച്ചിൽ ഒളിച്ചിരുന്ന തൊപ്പിധരിച്ച മോഷ്‌ടാവ് ധനലഷ്ടിയെ ചവിട്ടിവീഴ്ത്തുകയായിരുന്നു. താഴെ വീണതോടെ ശബ്ദമുണ്ടാക്കിയ ധനലക്ഷ്മ്‌മിയുടെ വായ പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. വീണ്ടും ശബ്ദമുണ്ടാക്കിയതോടെ മോഷ്‌ടാവ് പിടിവിട്ട് ഓടുകയായിരുന്നു.

വീടിന് മുകൾനിലയിലുണ്ടായിരുന്ന ഭർത്താവ് വേണുഗോപാലും പരിസരത്തുള്ളവരും ഓടിയെത്തി. മുഖത്തും കഴുത്തിലും മുറിവേറ്റ ധനലഷ്മിയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊന്നാനി പൊലീസ് കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top