ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം

പൊന്നാനി : ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം ഉച്ചക്ക് പൗർണമി തിയറ്ററിന് എതിർവശം തൃക്കാവ് ലോക്കൽ ലൈബ്രറിയിലേക്ക് പോവുന്ന റോഡിലാണ് സംഭവം.

റോഡിലൂടെ പോവുകയായിരുന്ന നസീമ എന്ന യുവതിയുടെ കഴുത്തിലെ മാലയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിക്കാൻ ശ്രമിച്ചത്.

നസീമ ബഹളംവച്ചതോടെ നാട്ടുകാർ ഓടിക്കൂടി. മോഷ്‌ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top