വള്ളിക്കുന്നിൽ വീട്ടമ്മയുടെ സ്വർണ മാല പിടിച്ചു പറിക്കാൻ ശ്രമം; മറ്റൊരു വീട്ടിൽ നിന്ന് മൂന്നര പവൻ മോഷ്ടിച്ചു

വള്ളിക്കുന്ന് : വള്ളിക്കുന്നിൽ വീട്ടമ്മയുടെ സ്വർണ മാല പിടിച്ചു പറിക്കാൻ ശ്രമം. മറ്റൊരു വീട്ടിൽ നിന്ന് മൂന്നര പവൻ മോഷ്ടിച്ചു.

രാത്രി 9 മണിയോടെ വ്യസാവിദ്യാനികേതൻ സ്കൂളിന് സമീപത്തെ വീട്ടിലാണ് മോഷണ ശ്രമം നടന്നത് . വീടിന്റെ കോലായിൽ ഫോണിൽ നോക്കിയിരിക്കെ മുഖം മൂടി അണിഞ്ഞെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വർണമാല പിടിച്ചു വലിക്കുകയായിരുന്നു . വീട്ടമ്മ ശക്തമായി ചെറുത്തു നിന്നതോടെ മാല മുറിഞ്ഞെങ്കിലും മോഷ്ടാവിന് മാല കിട്ടിയില്ല. ബഹളം കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പിടിവലിയിൽ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒരു മണിയോടെ വള്ളിക്കുന്ന് കളത്തിൽ പീടികയ്ക്ക് സമീപം പുഴക്കലകത്ത് മുഹമ്മദ് (ബാവ) യുടെ വീട്ടിൽ നിന്നും മൂന്നര പവൻ സ്വർണം മോഷണം പോയി. വീടിൻ്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി രണ്ടിടങ്ങളിലും പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top