രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും

കോഴിക്കോട്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. കോഴിക്കോട് ബീച്ചില്‍ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. കോഴിക്കോട് ബീച്ചിൽ നടക്കുന്ന വമ്പിച്ച പൊതു റാലിയോടെയാണ് പ്രചാരണം ആരംഭിക്കുകയെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. ബീച്ചിലെ പൊതുസമ്മേളനത്തിന് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുക.

Share news
error: Content is protected !!
Scroll to Top