ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം;സംഭവം പീരുമേട് കോടതി വളപ്പില്‍

ഇടുക്കി: ഭാര്യയെ കോടതി വളപ്പില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

വര്‍ഷങ്ങളായി വേര്‍പ്പിരിഞ്ഞാണ് ഇവര്‍ താമസിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് 2018 കുമളി പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനായാണ് ഇവര്‍ കോടതിയില്‍ എത്തിയത്. വിസ്താരം കഴിഞ്ഞ് അമ്പിളി പുറത്തി ഇറങ്ങി വരുന്ന സമയത്താണ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബിജു അമ്പിളിയെ കുത്തിയത്.

കഴുത്തിന് കുത്തേറ്റ അമ്പിളിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ബിജുവിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top