തിരുവനന്തപുരം :എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഒരു മാസത്തേക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു .19വരെ ബോധവല്‍ക്കരണം മാത്രമായിരിക്കും ഉണ്ടായിരിക്കുക.
ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ബോധവല്‍ക്കരണം നടത്തിയില്ല എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എ ഐ ക്യാമറ സ്ഥാപിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ക്യാമറകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
14 ജില്ലയിലും ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാവും .വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനയും കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നുമുതല്‍ ആണ് എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. 726 അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ ആണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.
ദേശീയപാതയില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന സ്ഥലത്ത് വച്ച് വാഹനത്തിന്റെ വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും ഇനിമുതല്‍ പിടിക്കപ്പെടും .ഓരോ ക്യാമറയും വാഹനം കടന്നു പോകുന്ന സമയം കണക്കിലെടുക്കും
അനുവദിച്ചിട്ടുള്ള വേഗതയില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിച്ചാല്‍ പിഴചുമത്തും.




