എടിഎം തകർത്ത് പണം കവരാൻ ശ്രമം; നാദാപുരം സ്വദേശി പിടിയിൽ

പാനൂർ; പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗ ണ്ടർ കുത്തിത്തുറന്ന് പണം കവ രാൻ ശ്രമിച്ചയാളെ ചൊക്ലി പൊ ലീസ് കസ്റ്റഡിയിലെടുത്തു. നാ ദാപുരം തൂണേരി വെള്ളൂരിൽ പു ത്തലത്ത് വീട്ടിൽ വിസ്നേശ്വറി നെ(20) യാണ് പ്രൊബേഷൻ സബ് ഇൻസ്പെക്ടർ വിനീതിൻ്റെ നേതൃത്വത്തിൽ കസ്‌റ്റഡിയിലെ ടുത്തത്.

ബുധനാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു കവർച്ച ശ്രമം. ബാങ്ക് മാനേജർ നൽ കിയ പരാതിയിൽ നിരീക്ഷണ കാമറയുൾപ്പെടെ പരിശോധിച്ചാ യിരുന്നു അന്വേഷണം. മെഷീൻ കുത്തിത്തുറക്കാനായി മുഖംമൂടി യണിഞ്ഞ് ഹെൽമെറ്റ് ധരിച്ച് ആയുധങ്ങളുമായെത്തിയ മോ ഷ്‌ടാവ് ശ്രമം പരാജയപ്പെട്ടതോ ടെ പിന്തിരിയുകയായിരുന്നു. മാ സങ്ങൾക്ക് മുമ്പ് നാദാപുരം ബസ്സ്റ്റാൻഡിലെ സൂപ്പർ മാർ ക്കറ്റ് കുത്തിത്തുറന്ന് പണവും സാധനങ്ങളും കവർന്ന കേസി ലെ പ്രതികൂടിയാണ് വിനേ ശ്വർ.

ചൊക്ലി എഎസ്ഐ സൗജി ത്, തലശേരി എഎസ്‌പി സ്ക്വാ ഡ് അംഗങ്ങളായ രതീഷ്, ലിജു, ശ്രീലാൽ, ഹിരൺ എന്നിവരും അന്വേഷകസംഘത്തിലുണ്ടായി രുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top