
പ്രതീകാത്മക ചിത്രം
തിരൂരങ്ങാടി:വീട്ടിലേക്ക് നടന്നു പോകുന്ന യുവതിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമം. കക്കാട് തൂക്കുമരത്താണ് സംഭവം. ചെമ്മാട് ജ്വല്ലറി ഉടമയായ അവുക്കാദറിന്റെ ഭാര്യ ഹഫ്‌സത്തിന്റെ സ്വര്‍ണമാലയാണ് പൊട്ടിക്കാന്‍ ശ്രമം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ ശേഷം ബൈക്കില്‍ വന്ന അവുക്കാദര്‍ ഹഫ്‌സത്തിനെ വീടിന് സമീപം റോഡില്‍ ഇറക്കി പോയി. ഹഫ്‌സത്ത് വീട്ടിലേക്ക് പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോള്‍ പിറകില്‍ ബൈക്കിലെത്തിയ ആള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹഫ്‌സത്ത് ബഹളം വെച്ചതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



