പാലക്കാട്: കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറാണ് പോലീസ് പിടിയിലായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഉത്തർപ്രദേശ് സ്വദേശികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കഞ്ചിക്കോടുനിന്ന് കുട്ടിയുമായി സെന്തിൽകുമാർ ഓട്ടോറിക്ഷയിൽ കയറുമ്പോൾ സംശയം തോന്നിയ ഡ്രൈവർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ ശ്രമമാണെന്ന് വ്യക്തമായത്. പിന്നീട് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



