കല്ലായിക്കും ഫറൂക്കിനുമിടെ ട്രാക്കിൽ സാങ്കേതിക പ്രവർത്തികൾ ; ഇന്നും ട്രെയിനുകൾക്ക് സമയ ക്രമീകരണം

കോഴിക്കോട് : കല്ലായി- ഫറോക്ക് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ സാ ങ്കേതിക പ്രവൃത്തി കാരണം ചില ട്രെയിൻ സർവീസുകളുടെ സമയം ക്രമീകരിച്ചു. ഞായറും ചൊവ്വയും 20 മിനിറ്റ് മുതൽ ഒരു മണിക്കൂർ 10 മിനിറ്റുവരെ ട്രെയി നുകൾ വൈകാനിടയുണ്ട്. ശനി യാഴ്ചയും സർവീസുകൾ നിയ ന്ത്രിച്ചിരുന്നു.

സമയക്രമീകരണം- ഞായർ: മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ ചെന്നൈ മെയിൽ സൂപ്പർഫാസ്റ്റ് (12602)- ഒരു മണി
മംഗളൂരു സെൻട്രൽ-തിരുവന ന്തപുരം സെൻട്രൽ എക്സ‌്പ്രസ് (16348)- 40 മിനിറ്റ്. ഓഖ-എറ ണാകുളം എക്സ‌്പ്രസ് (16337)- 30 മിനിറ്റ്. കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് (16528)- 20 മിനിറ്റ്.
ചൊവ്വ: മംഗളൂരു സെൻട്രൽ- ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്(12686)- ഒരു മണിക്കൂർ 10 മിനിറ്റ്. മംഗളൂ രു സെൻട്രൽ- തീരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്ര സ്(16603)- 40 മിനിറ്റ്. കണ്ണൂർ- ഷൊറണൂർ ജങ്ഷൻ മെമു(06024)- 1 മണിക്കൂർ അഞ്ച് മിനിറ്റ്.
Share news
error: Content is protected !!
Scroll to Top