ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന ആക്രമണം;പ്രതിഷേധിച്ച് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി യൂണിറ്റ്

പരപ്പനങ്ങാടി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന ആക്രമണത്തില്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ (എ ഐ എല്‍ യു) പരപ്പനങ്ങാടി യൂണിറ്റ് പ്രതിഷേധിച്ചു. സനാതന ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് അഭിഭാഷകന്‍ ഷൂ എറിഞ്ഞത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നും, ജുഡീഷ്യറിയെ ഭയപ്പെടുത്തി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുമാണ് സനാതന ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നതെന്നും എ.ഐ.എല്‍.യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കൃപാലിനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഇത്തരം കടന്നാക്രമണങ്ങളിലൂടെ സ്വതന്ത്ര ജുഡീഷ്യറിയേയും, മത നിരപേക്ഷ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള നിരന്തര പരിശ്രമമാണ് നടക്കുന്നതെന്ന് പ്രതിഷേധ പരിപാടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ച അഡ്വ.ഇബ്രാഹിം കുട്ടി പറഞ്ഞു.

എ ഐ എല്‍ യു വുമണ്‍ സബ്കമ്മിറ്റി യൂണിറ്റ് കണ്‍വീനര്‍ അഡ്വ.ശബ്രെസ് അധ്യക്ഷയായ ചടങ്ങില്‍ എ.ഐഎല്‍യു പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി അഡ്വ. അജീഷ് ഇടപ്പയില്‍ സ്വാഗതവും അഡ്വ.ശ്രീജിത്ത് നന്ദിയും പറഞ്ഞു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top