
തിരുവനന്തപുരം: ശ്രീകാര്യത്ത് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് . പോങ്ങുംമൂട് ബാബുജി നഗറിലുള്ള കബീർ എന്നയാളുടെ ബെൽജിയം മലിനോയ്സ് വിഭാഗത്തിൽപ്പെട്ട നായ്ക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത് . പെൺകുട്ടിയും രണ്ട് സുഹൃത്തുക്കളും ഇന്ന് ഉച്ചയോടെ സ്കൂൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ നായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു.
അപകടകാരികളായ നായ്ക്കളെ അലക്ഷ്യമായി തുറന്നുവിട്ടതാണ് കാരണം . പെൺകുട്ടികളുടെ നിലവിളി കേട്ട നാട്ടുകാരാണ് നായ്ക്കളെ തുരത്തിയത് . പിന്നാലെ തന്നെ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, നായ്ക്കളുടെ ഉടമകൾക്കെതിരെ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




