
പരപ്പനങ്ങാടി: നിര്യാതനായ പുത്തൻപീടിക അന്ത്യോപചാര കമ്മിറ്റി ട്രഷററും വ്യവസായിയും ആയ മക്കട ഗോപാലകൃഷ്ണൻ അനുസ്മരണ യോഗം പുത്തൻപീടിക കൂരിയിൽ മൂലയിൽ വെച്ച് നടന്നു.
ചടങ്ങിൽ അരവിന്ദാക്ഷൻ ടി.കെ അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ബിന്ദു ജയചന്ദ്രൻ, ദേവൻ ആലുങ്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ധർമ്മരാജൻ (സി പി എം ), മുഹമ്മദ് കുട്ടി (കോൺഗ്രസ് ) ഭരതൻ കുരുളിയിൽ ( ബിജെപി ), അഷ്റഫ് ടിപി (മുസ്ലിം ലീഗ് ) തുടിശ്ശേരി കാർത്തികേയൻ, ജയചന്ദ്രൻ, ടാക്സ് കൺസൾട്ടൻ്റ് അസോസിയേഷൻ പ്രതിനിധി വിനോദ് മൂത്താലത്ത് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ജോ സെക്രട്ടറി സുരേഷ് തുടിശ്ശേരി സ്വാഗതവും, സൂരജ് വി കെ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




