Section

malabari-logo-mobile

മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ

HIGHLIGHTS : Attack against migrant worker

കോഴിക്കോട്: മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച് മോഷ്ടാക്കള്‍. കോഴിക്കോട് എളയേറ്റില്‍ വട്ടോളിയിലാണ് ബിഹാര്‍ സ്വദേശി അലി അക്ബറിനെ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികില്‍ നില്‍ക്കുകയായിരുന്ന അലിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. ബൈക്കില്‍ തൂങ്ങിക്കിടന്ന അലിയെ 100 മീറ്റര്‍ ദൂരത്തോളമാണ് പ്രതികള്‍ കെട്ടിവലിച്ചു.

ബൈക്കില്‍ വന്ന രണ്ടംഗ സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട്, ‘ഒരു കോള്‍ വിളിക്കാനാണ്, മൊബൈല്‍ ഫോണ്‍ തരുമോ’ എന്ന് അഭ്യര്‍ത്ഥിച്ചു. അലി മൊബൈല്‍ ഫോണ്‍ ഇയാള്‍ക്ക് നല്‍കി. മോഷ്ടാവ് നമ്പര്‍ ഡയല്‍ ചെയ്ത് ഫോണ്‍ വിളിക്കുന്നതായി അഭിനയിച്ചു. ഈ സമയം തന്നെ അവര്‍ ബൈക്ക് മുന്നോട്ടെടുത്തു. ബൈക്കില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന അലി കൈവിട്ടില്ല. ഇതോടെ ഇയാളെയും വലിച്ചുകൊണ്ട് മോഷ്ടാക്കള്‍ ബൈക്ക് ഓടിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിനു പിന്നില്‍ ഇരുന്നയാള്‍ക്കൊപ്പം മൊബൈല്‍ ഫോണും റോഡിലേക്ക് വീണു. നിലത്തുവീണയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

sameeksha-malabarinews

സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെപ്പറ്റി സൂചന ലഭിച്ചു എന്ന് പൊലീസ് പറയുന്നു. പ്രദേശവാസികള്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അലി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെങ്കിലും റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ ശരീരത്തിലെ തൊലി പോയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!