ദില്ലി മുഖ്യമന്ത്രിയായി ആതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ദില്ലി: ദില്ലിയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ലളിതമായി നടത്തുന്ന ചടങ്ങില്‍ ആതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോപാല്‍ റായ്, കൈലാഷ് ഗെഫ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. മുകേഷ് അഹ്ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം.

ബാക്കിയുള്ളവര്‍ കെജ്രിവാള്‍ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. ഈ മാസം 26, 27 തിയതികളില്‍ ഡല്‍ഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്. മദ്യനയ അഴിമതിക്കേസില്‍ ജയില്‍മോചിതനായതിന് പിന്നാലെ കഴിഞ്ഞ ചൊവ്വഴ്ചയാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഡല്‍ഹിയുടെ 8-ാമത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതിഷി മാറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top