മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു;മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു;ഇരുന്നത് മറ്റൊരു കസേരയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ചുമതലയേറ്റു. സെക്രട്ടേറിയറ്റില്‍ എത്തിയാണ് ചുമതലയേറ്റത്. കെജ്രിവാള്‍ ഇരുന്ന മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. കെജ്രിവാളിന്റെ മടങ്ങി വരവിന് വേണ്ടി കസേര ഒഴിച്ചിടുകയാണെന്നും അതിഷി പറഞ്ഞു.

പൊതുമരാമത്ത് ,വിദ്യാഭ്യാസം, ധനം ഉള്‍പ്പെടെയുള്ള 13 വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ളത്. മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അതിഷി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതിഷിക്ക് പുറമെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സുല്‍ത്താന്‍പൂര്‍ മജ്‌റയില്‍ നിന്നുള്ള എംഎല്‍എ മുകേഷ് അഹ്ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.

ഇതോടെ ഡല്‍ഹിയുടെ മൂന്നാമത് വനിത മുഖ്യമന്ത്രിയായി അതിഷി. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജ് എന്നിവരായിരുന്നു ഡല്‍ഹിയുടെ മുന്‍ വനിത മുഖ്യമന്ത്രിമാര്‍

Share news
error: Content is protected !!
Scroll to Top